
കസ്റ്റംസിനെതിരെ ഇടതുസംഘടന. അസി. പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചതായി ഡിജിപിക്ക് പരാതി നൽകി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് മർദിച്ചതും, അസഭ്യം പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. കസ്റ്റംസിനെതിരെ നോട്ടീസും പുറത്തിറക്കി. കൂടുതൽ പ്രതികാരനടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.