
ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം.
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമെൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കസ്റ്റംസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. നിയമസഭയോടുള്ള ആദരസൂചകമായി സഭ സമ്മേളിക്കുന്ന സമയത്ത് ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും നിര്‍ദേശമുണ്ടായി.
ഇതിനാല്‍ നിയമസഭ കഴിഞ്ഞാലുടന്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് തീരുമാനം. കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്പീക്കറെ എന്ഫോഴ്െമന്റും ചോദ്യം ചെയ്തേക്കും. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന് ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ഈ ഡോളര്‍ ദുബായില്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് ഈ ആഴ്ചചോദ്യം ചെയ്യും. ഈ രീതിയിലുള്ള ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃ്ഷണന്റെ പങ്കാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ എട്ടരമണിക്കൂര്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.