ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട വിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

indonasia-flight
SHARE

ഇന്തോനീഷ്യയിെല ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട വിമാനം കാണാതായി. ശ്രീവിജയ എയറിന്റെ  ബോയിങ് വിമാനമാണ് കാണാതായത് . വിമാനത്തില്‍ അന്‍പതോളം യാത്രക്കാരാണുണ്ടായിരുന്നത്. തിരച്ചില്‍ തുടരുന്നു.  ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്.  വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം. 

വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിങ് 737–500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം. 27 വർഷം പഴക്കമുള്ള വിമാനമാണിത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നു ശ്രീവിജയ എയർ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...