മുംബൈയിൽ വൻ തീപിടുത്തം: 10 നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു

fire
SHARE

മഹാരാഷ്ട്രയിലെ നാഗ്പൂരിനു സമീപം ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ പൊള്ളലേറ്റു മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അപകടത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

പുലർച്ച 2 മണിയോടെയായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ദുരന്തമുണ്ടായത്. നവജാത ശിശുക്കളെ പാർപ്പിച്ചിരുന്ന ബേബി കെയർ യൂണിറ്റിലായിരുന്നു അഗ്നിബാധ. പുക ഉയരുന്നത് കണ്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആശുപത്രിയിലെ മറ്റ് ജീവനക്കാരെ വിവരമറിയിച്ചു. മുറി മുഴുവൻ അതിവേഗം പുക വ്യാപിച്ചു. ഇതോടെ രക്ഷാപ്രവർത്തനം തടസപ്പെട്ടു. തുടർന്ന് അഗ്നിശമനസേനയെത്തി 7 കുട്ടികളെ രക്ഷപ്പെടുത്തി. പത്ത് കുഞ്ഞുങ്ങള്‍ പുക ശ്വസിച്ച് മരിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

അതേസമയം, ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര സർക്കാർ മരിച്ചവരുടെ കുടുബാഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അടിയന്തര സുരക്ഷ ഓഡിറ്റിങ് നടത്താനും സർക്കാർ നിർദേശിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...