
സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 338 റണ്‍സില്‍ അവസാനിച്ചു. 27ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് സ്കോര്‍ 300 കടന്നത്. രവീന്ദ്ര ജഡേജ നാലുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി
ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിെല ആദ്യ സെഞ്ചുറി കുറിച്ച് സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് . രവീന്ദ്ര ജഡേജയുടെ ഡയറക്റ്റ് ത്രോയില്‍ 131 റണ്‍സെടുത്ത സ്മിത് മടങ്ങിയതോടെ ഓസീസ് സ്കോര്‍ 338ല്‍ അവസാനിച്ചു. 91 റണ്‍സെടുത്ത മാന്നസ് ലബുഷെയ്്ന് ഉള്‍പ്പടെ നാലുപേരെ ജഡേജ പുറത്താക്കി
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയത് മികച്ചതുടക്കം. 14 ഇന്നിങ്സുകള്‍ക്ക് ശേഷം ഇന്ത്യ ഒപ്പണിങ് കൂട്ടുകെട്ട് അര്‍ധസെഞ്ചുറി പിന്നിട്ടു. രോഹിത്തിനെ ഹേസല്‍വുഡും അര്‍ധസെഞ്ചുറി നേടിയ ഗില്ലിനെ കമ്മിന്‍സും മടക്കി .
കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ രഹാനയും പൂജാരയും ചേര്‍ന്ന് രണ്ടാം ദിനം അവസാനിപ്പിച്ചു. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും