നെടുങ്കണ്ടത്തെത് കസ്റ്റഡി മരണം; രാജ്കുമാർ കൊല്ലപ്പെട്ടത് ക്രൂര മർദനമേറ്റ്: റിപ്പോർട്ട്

raj-kumar-death-nedumkandam
SHARE

നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദനമേറ്റെന്നാണ് കണ്ടെത്തല്‍. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് 11 മണിക്ക് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക് കൈമാറും.

ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിനിടെ രാജ് കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വച്ചും മർദിച്ചതായുള്ള സാക്ഷി മൊഴികൾ വസ്തുതാപരമാണന്നു കമ്മിഷൻ കണ്ടെത്തിയിരുന്നു. 

2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന്  റീ പോസ്റ്റ്‌മോർട്ടം വരെ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന്  നടത്തി. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളിൽ നിന്ന് തെളിവെടുത്തു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ പൂർണമായി പരിശോധിച്ചു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്കുള്‍പ്പടെ ഉണ്ടായിട്ടുള്ള വീഴ്ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ നസ്വീകരിക്കണം എന്നിവ ഉൾക്കൊള്ളിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...