അതിതീവ്ര വൈറസ് രാജ്യത്തിന് വെല്ലുവിളി; കേരളത്തിനും തിരിച്ചടി

Virus Outbreak India Rapid Tests
SHARE

രാജ്യത്ത് അതിതീവ്ര വൈറസ് വ്യാപിച്ചാൽ രോഗബാധിതരെ കണ്ടെത്തുക നിലവില്‍ വെല്ലുവിളി. രാജ്യത്താകെ 10 കേന്ദ്രങ്ങളില്‍മാത്രമാണ് പരിശോധനാ സംവിധാനമുള്ളത്. കേരളത്തില്‍ സ്രവ പരിശോധനയ്ക്ക് സംവിധാനമില്ലാത്തതും സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഒരു മാസത്തിനിടെ യൂറോപ്യൻ രാജ്യങ്ങളില്‍നിന്ന് എത്തിയവരില്‍ കോവിഡ് ബാധിച്ചവരെയാണ് പരിശോധിക്കേണ്ടത്. 

സ്രവ പരിശോധനയിലൂടെ തന്നെയാണ് വൈറസിന്‍റെ ജനിതകമാറ്റവും കണ്ടുപിടിക്കുന്നത്. എന്നാല്‍ സാധാരണ കോവിഡ് പരിശോധന പോര. 2000രൂപയോളമാണ് ഒരു തവണ ജനിത പരിശോധന നടത്താന്‍ ചെലവ്. നിലവില്‍ ഇന്ത്യയില്‍ പത്ത് ഇടങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുള്ളൂ. കേരളത്തില്‍ സൗകര്യമില്ല. പുണെയിലേയ്ക്കാണ് അയയ്ക്കുന്നത്. 

ഡിസംബര്‍ മാസത്തില്‍ 1600 പേരാണ് യുകെയില്‍ നിന്നെത്തിയത്. മറ്റുയൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നെത്തിയവര്‍ ഇതിനുപുറമെയാണ്. ഇവരില്‍ കോവിഡുള്ള എല്ലാവരുടേയും സ്രവം ജനിതകമാറ്റ പരിശോധനയ്ക്ക് വിധേയമാക്കണം. നിലവിലെ അവസ്ഥയില്‍ അതിന് സമയമെടുത്തേക്കും. പരിശോധനാസംവിധാനം ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ച് കഴിഞ്ഞു.

കേരളത്തിടക്കം കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചതെന്നാണ് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും അറിയിച്ചത് അതിതീവ്ര വൈറസ് ബാധിച്ചവരെ കണ്ടെത്തി ക്വാറന്‍റൈന്‍ ശക്തമാക്കുകയാണ് പ്രതിരോധത്തിനുള്ള ഏക മാര്‍ഗം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...