പൊതുപരിപാടികള്‍ക്കും ഉല്‍സവങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

covid-19-3
SHARE

ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്‍മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല.  65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും ഗർഭിണികളും കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്. പുരോഹിതരടക്കം എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.  എല്ലാവരിലും കോവിഡ് ലക്ഷണങ്ങൾ പരിശോധിക്കണം. പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പരും സൂക്ഷിക്കണം. റാലികൾ, ഘോഷയാത്രകൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കും നിർദേശം ബാധകമാണ്. സ്റ്റേജ് പരിപാടികൾ തുറന്ന സ്ഥലത്ത് നടത്തണമെന്നും പൊതു ഭക്ഷണം പാടില്ലെന്നും നിർദേശമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...