
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയ്റ്റേഴ്സ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും കണക്കിലെടുത്താണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോറിസ് ജോണ്സണ് നേരിട്ട് വിളിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.