
കോവിഡ് വാക്സീന് സ്വീകരിക്കാന്‍ തയാറായി രാജ്യം. അതിന്റെ അവസാനഘട്ട ഒരുക്കത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട റിഹേഴ്സല്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. അതിനിടെ കോവിഡ് വാക്സീന് വിതരണത്തിലുള്ള 14 ലക്ഷം സിറിഞ്ചുകള്‍ സംസ്ഥാനത്തെത്തി. ആദ്യഘട്ടമായി ചെന്നൈയില്‍നിന്ന് എത്തിച്ചതാണിത്. തിരുവനന്തപുരം കോവിഡ് വാക്സീന് റീജണല്‍ സ്റ്റോറില്‍ സിറിഞ്ചുകള്‍ സൂക്ഷിക്കും. ആവശ്യാനുസരണം മറ്റു ജില്ലകളില്‍ വിതരണം നടത്തും.
കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഡ്രൈ റണ്‍ നടക്കുന്നത്. രണ്ടോ മൂന്നോദിവസത്തിനകം എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോവിഷീല്‍ഡ് വാക്സീന് താരതമ്യേന സുരക്ഷിതമെന്നും. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമെന്നും കെ.കെ.ശൈലജ റിഹഴ്സല്‍ വിലയിരുത്തിയ ശേഷം അറിയിച്ചു.