കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ മരുന്ന് വാങ്ങാനിറങ്ങി; കണ്ണുനട്ട് 3 കൺമണികൾ

mother-missing-clt
SHARE

കാണാതായ അമ്മയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുല്‍ ഉസ്നയെയാണ് രണ്ടുമാസം മുന്‍പ് കാണാതായത്. ഉമ്മയുടെ മാറോട് ചേര്‍ന്ന് കിടക്കേണ്ട പ്രായം. ഉമ്മയെന്നുമാത്രം വിളിക്കാനറിയാവുന്ന ഒരുവയസുകാരന്‍. മൂന്നും അഞ്ചുംവയസുള്ള രണ്ട് സഹോദരിമാര്‍. മൂന്ന് കു‍ഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ചിരിക്കുന്ന ഉപ്പ. ഇവരുടെ കാത്തിരിപ്പ് നീളുകയാണ്. 

കഴിഞ്ഞ ഒക്ടോബര്‍ 29ന് രാവിലെ പതിനൊന്ന് മാസം പ്രായമായ ഇളയ കുഞ്ഞിനെ ഉറക്കി കിടത്തി മരുന്ന് വാങ്ങാനിറങ്ങിയതാണ് ഷെഹനുല്‍. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ല.ച്ചാണ് ഇരുവരും ആറുവര്‍ഷം മുന്‍പ് ഒരുമിച്ചത്. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് വിശദീകരണം. മുന്നിലൂടെ കടന്നുപോകുന്ന മുഖങ്ങള്‍ക്കിടയില്‍ ഈ മുഖം കണ്ടാല്‍ പൊലീസില്‍ വിവരമറിയിച്ച് സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യര്‍ഥന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...