2വയസുകാരിക്കും അതിതീവ്ര കോവിഡ്: രാജ്യത്ത് 361പേർ നിരീക്ഷണത്തിൽ

covid-19-test-4
SHARE

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ 14 പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി – 9, ബംഗളൂരു –7, ഹൈദരാബാദ് – 2, പുണെ 1, കൊല്‍ക്കത്ത – 1 എന്നിങ്ങനെയാണ് രോഗബാധ.  ഇന്നലെ ആറുപേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ രോഗികള്‍ 20 ആയി. ബ്രിട്ടനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മീറത്തിലെത്തിയ രണ്ടുവയസുകാരിക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. അതേസമയം രാജ്യത്താകെ കോവിഡ് രോഗമുക്തി 95.99% ആയി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...