
കോവിഡ് അന്വേഷണത്തിന് മങ്ങലേല്പിച്ചുവെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍. ജസ്നയുടെ തിരോധാനത്തിന്റെ അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ട്. തമിഴ്നാട്ടിലുള്‍പ്പെടെ അന്വേഷണം നടന്നു. തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. എന്നാൽ അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്, വൈകാതെ തീരുമാനമാകുമെന്നും സൈമണ്‍ മനോരമ ന്യൂസ് പുലര്‍വേളയില്‍ പറഞ്ഞു.