എല്‍ഡിഎഫിന് വോട്ട്; കൗണ്‍സിലര്‍മാർ രാജി നല്‍കണം: കടുപ്പിച്ച് ലീഗ്

kanhangad-02
SHARE

കാഞ്ഞങ്ങാട്‌ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്ക് വോട്ടുചെയ്ത മുസ്‌ലിം ലീഗ് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറി. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് രണ്ടുപേരോടും  വോട്ട് അസാധുവാക്കിയ  മറ്റൊരു കൗൺസിലറോടും പാർട്ടി രാജി ആവശ്യപ്പെട്ടിരുന്നു. രാജി എഴുതിവാങ്ങിയ മുനിസിപ്പൽ കമ്മിറ്റി  മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് രാജിക്കത്തും വിശദീകരണവും നൽകും.  രാജിവയ്ക്കാൻ തന്നെ ആവശ്യപ്പെട്ടാൽ കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അബദ്ധം പറ്റിയതാണ് എന്നാണ് വോട്ട് മാറി ചെയ്ത രണ്ടു കൗൺസിലർമാരുടെ വിശദീകരണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...