
സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് പൂർണമായും ഒഴിവാക്കണമെന്നും ചേംബർ കത്തിൽ പറഞ്ഞു. ഇതോടൊപ്പം വിനോദനികുതി പൂർണമായി ഒഴിവാക്കണമെന്ന മുൻ ആവശ്യവും ചേംബർ ആവർത്തിച്ചു. കോവിഡ് കാരണം കഴിഞ്ഞ പത്ത് മാസമായി സംസ്ഥാനത്തെ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.