സത്യത്തിനായി നിലകൊണ്ടു; ഒപ്പമുണ്ടായിരുന്നവര്‍ ഡിഐജിമാരായി; കണ്ണുനിറ‍ഞ്ഞ് വര്‍ഗീസ്

varghese-p-thomas-abhaya-ca
SHARE

അഭയക്കേസില്‍ സത്യത്തിനായി വലിയ വിലനല്‍കേണ്ടി വന്നുവെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ്.  സത്യത്തിനായി നിലകൊണ്ടതിന്റെ സമ്മാനമാണ് വിധിയെന്ന് വര്‍ഗീസ് പി. തോമസ് പറഞ്ഞു. 10വര്‍ഷം സര്‍‌വീസ് ബാക്കിയുണ്ടായിരുന്നപ്പോഴാണ് മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദം സഹിക്കവയ്യാതെ രാജിവയ്ക്കേണ്ടി വന്നത്. ഒപ്പമുണ്ടായിരുന്നവര്‍ ഡി.ഐ.ജിമാരായെന്നും വര്‍ഗീസ് പി. തോമസ് പറഞ്ഞു. 

ഈ തേങ്ങലിലുണ്ട് വര്‍ഗീസ് പി തോമസ് വര്‍ഷങ്ങളായി മനസിലടക്കിയ വിങ്ങല്‍. ജോലിയില്‍ കൃത്യത പാലിച്ചതിന്, സമ്മര്‍ദ്ദങ്ങള്‍ക്കോ സ്വാധീനത്തിനൊ വഴങ്ങാത്തതിന്, സത്യത്തിനായി മാത്രം നിലകൊണ്ടതിന്. സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി തോമസിന് നല്‍കേണ്ടിവന്നത് ജീവിതം തന്നെയാണ്.

ക്രൈം ബ്രാഞ്ച് ആത്ഹത്യയെന്ന് വിധിയെഴുതിയ കേസില്‍ ഞെട്ടിക്കുന്നതായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. അഭയയുടെ മരണം കൊലപാതകമെന്ന്  സി.ബി.ഐ ഡി.വൈ.എസ്. പി. ആയിരുന്ന വര്‍ഗീസ്. പി. തോമസ് കണ്ടെത്തി. കേസ് ഡയറിയില്‍ കൊലപാതകമെന്ന് രേഖപ്പെടുത്തി. പക്ഷേ അപ്രതീക്ഷിതമായി  വര്‍ഗീസ്. പി. തോമസ് സര്‍വീസില്‍  നിന്ന് രാജിവച്ചു. 1994 ജനുവരി 19ന്. മേലുദ്യോഗസ്ഥനില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദ്ദം സഹിക്കാനാകാതെ വന്നതോടെ ആയിരുന്നു രാജി. കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷയെന്തെന്നറിയാനുള്ള കാത്തിരുപ്പിലാണ്  വര്‍ഗീസ് പി. തോമസ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...