വിധിയിൽ സന്തോഷം; സഹായിച്ച വൈദികർക്ക് നന്ദി പറഞ്ഞ് സഹോദരൻ

abhaya-brother-from-uae
SHARE

സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്നു സഹോദരൻ ബിജു തോമസ്. സഭയുടെയും രാഷ്ട്രീയനേതാക്കളുടെയും ഇടപെടൽ കാരണമാണ് വിധി വൈകിയതെന്ന് ബിജു തോമസ് ദുബായിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേസ് മായ്ച്ചു കളയാനും ഇടപെടലുണ്ടായെന്നും സഹോദരൻ വ്യക്തമാക്കി.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിഞ്ഞതായി തിരുവനന്തപുരം സിബിഐ കോടതി വ്യക്തമാക്കി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. തെളിവ് നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്നും കോടതി വിധിച്ചു. ഫാ.കോട്ടൂര്‍ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി കണ്ടെത്തി. വിധി കേട്ട് പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. എന്നാൽ ദൈവം ഒപ്പമുണ്ട്, ഒന്നും പേടിക്കാനില്ല, നിരപരാധിയെന്നും ഫാ. കോട്ടൂര്‍ പ്രതികരിച്ചു. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...