ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും

guruvayoor-01
SHARE

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം തീരുമാനിച്ചു. ചോറൂണ് ഒഴികെ മറ്റു വഴിപാടുകള്‍ നടത്താം. ചെറിയ കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും പ്രവേശിപ്പിക്കില്ല. ക്ഷേത്ര പരിസരം കണ്ടെയ്്ന്‍മെന്റില്‍ തുടരും. ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കില്ല. വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമെ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. ദേവസ്വം ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...