ട്രാന്‍സും കപ്പേളയും കെട്ട്യോളും; 5 മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

film
SHARE

51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ നിന്ന് 23 എണ്ണമാണ് പനോരമയിൽ ഇടം പിടിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ ഒരു പാതിരാ സ്വപ്നം പോലെ എന്ന ചിത്രവും പനോരമയിലുണ്ട്. ജനുവരി 16 മുതൽ 24വരെയാണ് ഗോവയിലെ രാജ്യാന്തര ചലച്ചിത്രോൽസവം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...