‘ഇന്ത്യയുടെ ക്ഷണം വലിയ അംഗീകാരം’; റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോൺസൺ അതിഥി

G7-SUMMIT
SHARE

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. നവംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ബ്രിട്ടൻ ആതിഥേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയെയും ക്ഷണിച്ചിട്ടുണ്ട്. 1993ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...