തൃക്കോട്ടൂരിന്റെ മണ്ണിൽ യു.എ ഖാദറിന് അന്ത്യവിശ്രമം

ua-khadher-funeral
SHARE

തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ കഥാകാരൻ യു.എ ഖാദറിന് അതേ മണ്ണിൽ അന്ത്യവിശ്രമം. കോഴിക്കോട് തിക്കോടി മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നാട്ടിന്‍പുറത്തെ കഥകൾ മലയാളിക്ക് സമ്മാനിച്ച കഥാകൃത്ത്. യു.എ ഖാദറിന് നാട് വിട നൽകുകയാണ്. തിക്കോടിയിലെ കുടുംബ വീട്ടിൽ വച്ച് സർക്കാറിന്റെ ഔദ്യോഗിക ബഹുമതി.

തൊട്ടടുത്ത മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി കാണാൻ തിക്കോടിയിലെത്തിയത്.രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിൽ സർക്കാറിനു വേണ്ടി കലക്ടർ എസ് സാംബശിവറാവു റീത്ത് സമർപ്പിച്ചു.മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.പിമാർ, എം.എൽ.എമാർ ,കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...