ടിആർപി തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി സിഇഒ മുംബൈയിൽ അറസ്റ്റിൽ

vikas-khanchandani-1
SHARE

ടെലിവിഷൻ റേറ്റിങ്ങിൽ തിരിമറി നടത്തിയെന്ന ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റിൽ. മുംബൈയിലെ വീട്ടിൽ നിന്ന് രാവിലെയാണ് വികാസ് ഖഞ്ചൻധാനിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 മത്തെ അറസ്റ്റാണിത്. റിപ്പബ്ലിക് ടിവിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും മറ്റു 2 ചാനലുകളുടെ ഉടമസ്ഥരും നേരത്തെ അറസറ്റിലായിരന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഇഒയുടെ അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കഞ്ചൻധാനിയെ അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലെ ടിവി റേറ്റിങ് ഏജൻസിയായ ബാർക്ക് പട്ടിക അട്ടിമറിക്കാൻ ഉപയോക്താക്കൾക്ക് പണം നൽകി റിപ്പബ്ലിക് ടിവിയും മറ്റ് രണ്ട് ചാനലുകളും റേറ്റിങ്ങിൽ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...