ഇലോണ്‍ മസ്കിന് തിരിച്ചടി; 16 നില ഉയരമുള്ള പരീക്ഷണ റോക്കറ്റ് തകർന്നു

spacexs-rocket-2
SHARE

ഇലോണ്‍ മസ്കിന് തിരിച്ചടി, ചൊവ്വയിലും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ പരീക്ഷണ റോക്കറ്റ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരികെ ഇറങ്ങുമ്പോള്‍ തകര്‍ന്നത് 100 കിലോ ഭാരവാഹകശേഷിയുള്ള 16 നില ഉയരമുള്ള റോക്കറ്റ്.

സ്പെയ്സ്‌ എക്സിന്‍റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ സ്റ്റാര്‍ഷിപ്പ് എഫ്എന്‍8  റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്നു. ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനും തിരിച്ചുകൊണ്ടുവരാനായി വികസിപ്പിച്ച റോക്കറ്റാണിത്. 100 കിലോ ഭാരവാഹകശേഷിയുള്ള റോക്കറ്റിന് 16 നില ഉയരമുണ്ട്. ലാന്‍ഡിങ്ങിനിടെ ഇന്ധന ടാങ്കിലെ മര്‍ദം കുറഞ്ഞുപോയതാണ് സ്ഫോടന കാരണമെന്നാണ് നിഗമനം. 

എന്നാല്‍ തങ്ങള്‍ക്കുവേണ്ട എല്ലാ വിവരങ്ങളും ലഭ്യമാക്കിയതിനുശേഷമാണ് റോക്കറ്റ് തകര്‍ന്നതെന്ന് ബഹിരാകാശ യാത്രാപദ്ധതി ഒരുക്കുന്ന സ്പെയ്സ്‌എക്സ് സിഇഒ ഇലോണ്‍ മസ്ക് വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ ആദ്യമായി ബഹിരാകാശനിലയതിലെത്തിച്ച കമ്പനിയാണ് സ്പെയ്സ്എക്സ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...