വൈപ്പിനില്‍ അമ്മയും 3 മക്കളും മരിച്ചനിലയില്‍; ദുരൂഹം

vypin-death-2
SHARE

കൊച്ചി വൈപ്പിനിലെ എടവനക്കാട്ട് അമ്മയെയും മൂന്ന് മക്കളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അണിയൽ ബീച്ചിന് സമീപം താമസക്കാരായ വിനീത, നാലുവയസുകാരൻ വിനയ്, രണ്ട് വയസുള്ള ശ്രാവൺ നാലുമാസം മാത്രം പ്രായമുള്ള ശ്രേയ എന്നിവരാണ് മരിച്ചത്.  ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

വിനീതയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.മൂന്ന് മക്കൾക്കും രാത്രി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം വിനീത ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. കിടപ്പ് മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹാളിൽ കിടന്നുറങ്ങിയ ഭർത്താവ് സനൽകുമാർ ആണ് പുലർച്ചയോടെ സംഭവം ആദ്യം കാണുന്നതും അടുത്തുള്ള ബന്ധുക്കളെ 

വിവരം അറിയിച്ചതും. ആത്മഹത്യ കുറിപ്പിൽ വിനീത കുടുംബപ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.  എന്നാൽ കുടുംബ പ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കളുടെ മൊഴി.

വിനീതയും മൽസ്യത്തൊഴിലാളിയായ സനലും പ്രണയവിവാഹിതരാണ്. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞാറക്കൽ,വൈപ്പിൻ,പറവൂർ സി ഐമാർ മേൽനടപടി സ്വീകരിച്ചു. ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...