ശ്രീലങ്കയിൽ നാശം വിതച്ച് ബുറെവി; ജാഫ്നയിൽ മരങ്ങള്‍ കടപുഴകി

burevi-srilanka-3
SHARE

ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് കൂടി ബുറെവി ചുഴലിക്കാറ്റ് കടന്നുപോകുകയാണ്. ജാഫ്ന മേഖലയില്‍ കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വാർത്താവിനിമയ ബന്ധങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ ജാഫ്നയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊളംബോ ഉൾപ്പെടെയുള്ള മേഖലകളിൽ ഇടവിട്ടുള്ള മഴയും നേരിയ കാറ്റും മാത്രമാണ് ഇപ്പോഴുള്ളത്. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...