സിദ്ദിഖ് കാപ്പനെ മർദ്ദിച്ചു; മരുന്ന് നിഷേധിച്ചു; പത്രപ്രവർത്തക യൂണിയൻ കോടതിയിൽ

siddique-kappan-1
SHARE

ക്രൂരപീഡനം നടന്ന ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ‍കേസില്‍  ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിെയ സമീപിച്ചു. അറസ്റ്റിന് പിന്നില്‍ നിഗൂഡ താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു. പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖിന് ബന്ധമില്ല, മുഴുവൻ സമയ മാധ്യമ പ്രവർത്തകൻ ആണ്. നുണ പരിശോധനക്കും സിദ്ദിഖ് കാപ്പന്‍ സമ്മതിച്ചിട്ടുണ്ട്. പോലീസ് മർദ്ദിച്ചു എന്നും മരുന്ന് നിഷേധിച്ചു എന്നും സത്യവാങ്മൂലത്തിൽ യൂണിയന്‍ ആരോപിച്ചു. കേസിൽ യു.പി പൊലീസ് നൽകിയ സത്യവാങ്മൂലം തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ആണെന്നും സത്യവാങ്മൂലം പറയുന്നു. സിദ്ദിഖിന്റെ ജാമ്യഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...