ഡൽഹിയുടെ നാലു ദിക്കുകളും വളയും; കൂടുതല്‍ കര്‍ഷകര്‍ ഇരച്ചെത്തുന്നു

delhi-protest
SHARE

ഡൽഹി ചലോ കർഷക പ്രക്ഷോഭത്തിൽ സ്തംഭിച്ച് രാജ്യതലസ്ഥാനം. ബുറാഡിയിൽ സർക്കാർ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാൽ ഉടൻ ചർച്ചയാകാമെന്ന കേന്ദ്രആഭ്യന്തരമന്ത്രി  അമിത്ഷായുടെ ഉപാധി കർഷക സംഘടനകൾ തള്ളിക്കളഞ്ഞു. ഡൽഹിയുടെ നാലു ദിക്കുകളും വളയാനാണ് സമരക്കാരുടെ തീരുമാനം.  

ഡൽഹി ചലോ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുന്ന മുപ്പത് കർഷക സംഘടനകൾ യോഗം ചേർന്നാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധി തള്ളിയത്. ബുറാഡിയിലേക്ക് സമരവേദി മാറ്റില്ല. ചർച്ച നടത്തണമെങ്കിൽ നേതാക്കൾ സംഘുവിലെ സമരവേദിയിലേക്ക് വരണം. ‘അമിത് ഷായെ ഞങ്ങൾ ഇങ്ങോട്ട് ക്ഷണിക്കുന്നു. ഇവിടെ ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച് ചർച്ച ചെയ്യാം. ആറു മാസത്തേക്കുള്ള റേഷനുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. നിയമം പിൻവലിക്കും വരെ ഇവിടെ നിന്ന് പിന്നോട്ടില്ല.’ അവര്‍ പറയുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...