
കോവിഡ് കാരണം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അടുത്തമാസം ഒന്നുമുതല്‍ ഇളവ് നല്കാന് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാലുനടകളിലൂടെയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്ക്കും ദര്‍ശനാനുമതി നല്കി. വിവാഹം, ചോറൂണ്, തുലഭാരം എന്നിവയ്ക്കും സൗകര്യം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെയും 5.15 മുതല്‍ 6.15 വരെയും പത്തുമുതല്‍ 12.00 വരെയും വൈകുന്നേരം 5.00 മുതല്‍ 6.10 വരെയുമാണ് ദര്‍ശന സമയം.