പ്രഫ. ജയദേവന്‍റെ രാജി സ്വീകരിച്ചു; കേരളവര്‍മയിൽ ആര്‍.ബിന്ദുവിന് പകരം ചുമതല

kerala-varma-college
SHARE

തൃശൂര്‍ കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ എ.പി.ജയദേവന്‍റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പകരം ചുമതല, പ്രഫസര്‍ ആര്‍.ബിന്ദുവിന് നല്‍കി. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ഭാര്യയാണ്  ബിന്ദു. വൈസ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് എ.പി.ജയദേവന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി വൈസ് പ്രിന്‍സിപ്പലായി ആര്‍.ബിന്ദുവിനെ നിയമിച്ചെന്നായിരുന്നു ആക്ഷേപം. അതേസമയം, യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിയമനം എന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...