ഇറാന്റെ മിസൈല്‍ ശാസ്ത്രജ്ഞനെ വെടിവച്ചു കൊന്നു; പ്രതികാരം ചെയ്യുമെന്ന് രാജ്യം

Mohsen-Fakhrizadeh-IRAN
SHARE

ഇറാന്റെ ഉന്നത ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം  വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൊഹ്സീനെ അംഗരക്ഷകര്‍ ഉടന്‍  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാനനോട്ടപ്പുളളികളിലൊരാളാണ്. ഇസ്രയേലിന് പങ്കുണ്ടെന്നും വധത്തിന് പ്രതികാരം ചെയ്യുമെന്നും  ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...