ചെന്നിത്തല, വി.ഡി സതീശൻ: അന്വേഷണനീക്കം ഊർജിതമാക്കി സർക്കാർ

chennithala-satheeshan-1
SHARE

പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്ക് എതിരെയുള്ള അന്വേഷണനീക്കം ഊർജിതമാക്കി സർക്കാർ. ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെയും പുനർജനി പദ്ധതിയിലെ അഴിമതി ആരോപണത്തിൽ വി.ഡി.സതീശനെതിരെയുമുള്ള സ്പീക്കറുടെ അനുമതി തേടുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തരവകുപ്പ് ആരംഭിച്ചു. ഉടൻ അനുമതി തേടി സ്പീക്കറെ സമീപിച്ചേക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണം ഗവർണറുടെ അനുമതി കൂടി കിട്ടിയ ശേഷമായിരിക്കും ആരംഭിക്കുക. പി.ശ്രീരാമകൃഷ്ണൻ സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇപ്പോൾ ഗുജറാത്തിലാണ്. അദ്ദേഹം മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...