
കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമാണ് വിടവാങ്ങിയത്. 1986 ല്‍ അര്‍ജന്റീന എന്ന ദരിദ്രരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മറഡോണ കീഴടക്കിയത് ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനസ്സിനെയുമാണ്. സംഭവബഹുലമായ ജീവിതത്തിന് ഒടുവില്‍ അറുപതാം വയസ്സില്‍ ദൈവത്തിന്റെ കൈകളിലേക്ക് അദ്ദേഹം മടങ്ങി.
മെക്സിക്കോ ലോകകപ്പില്‍ മറഡോണ തീര്‍ത്തത് മറക്കാനാകാത്ത ചരിത്രം. ഫോക്്ലന്റ് ദ്വീപിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അര്‍ജന്റീനയെ സൈനിക ശക്തിയില്‍ തോല്പിച്ച ഇംഗ്ലണ്ടിനോടുള്ള പ്രതികാരം. പക്ഷേ ആ മുന്നേറ്റത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പുമുണ്ടായിരുന്നു.
ഫൈനലില്‍ മറഡോണയായിരുന്നു കരുത്തുറ്റ പടിഞ്ഞാറന്‍ ജര്‍മനിയുടെ ഏക എതിരാളി. ലോതര്‍ മാതേവൂസ് ഉള്‍പ്പടെ മൂന്ന് ഡിഫന്റര്‍മാരുടെ സമയം മുഴുവന്‍ അങ്ങനെപോയി. ഫൈനലില്‍ കാള്‍ ഹെയ്ന്‍സ് റുമന്നിഗെയുടെ ടീമിനെ തറപറ്റിച്ച് മറഡോഡ ലോകകപ്പില്‍ ചുംമ്പിച്ചപ്പോള് ഇന്ത്യക്കാരടക്കം എല്ലാവര്ക്കും തോന്നി അര്‍ജന്റീനയ്ക്ക് നേടാമെങ്കില്‍ നമുക്കും ഒരുനാള്‍ എന്തുംനേടാം.
അതാണ് മറഡോണയെ ഇതിഹാസമാക്കിയത്. അതേവേഗത്തിലെ പടിയിറക്കവും കണ്ടെങ്കിലും നമ്മള്,,, മറഡോണയെ ആ നിമിഷത്തില്‍ നിന്ന് ഒരിക്കലും മാറ്റിയില്ല. നമ്മള് മാത്രമല്ല ലോകനേതാക്കള്‍ പോലും. ഫിദെല്‍ കാസ്ട്രോ മറഡോണയുടെ ആരാധകനായതും അദ്ദേത്തിന്റെ കുസൃതികളില്‍ നിന്ന് മോചിപ്പിച്ച് തിരികെ എത്തിച്ചതും നമുക്ക് മറക്കാനാകില്ല.ഫിദെല്‍ മരിച്ച അതേ ദിവസം തന്നെ ഉറ്റസുഹൃത്തും വിടവാങ്ങിയത് ചരിത്രത്തിന്റെ യാദൃച്ഛികത
1976 ഇൽ അര്‍ജന്റീനോസ് ജൂനിയർസിനായാണ് ഡീഗോ കളിച്ചു തുടങ്ങിത്. 1980ൽ 19ാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തെത്തി ക്ലബ്. 81ൽ അന്നത്തെ ലോക റെക്കോർഡ് തുകക്ക് ബൊക്ക ജൂനിയർസ് മറഡോണയെ സ്വന്തമാക്കി. 10 ലക്ഷം പൗണ്ട്. 82ൽ ബൊക്കാ ലീഗ് ചാപ്യന്മാരാി. 82 ലോക കപ്പിന് ശേഷം മറഡോണയെ ലോക റെക്കോർഡ് തുകക്ക് സ്പാനിഷ് ടീമായ ബാർസലോണ സ്വന്തമാക്കി. പക്ഷേ തിളങ്ങാനായില്ല. 2 സീസണില്‍ 22 ഗോൾ മാത്രം. 84ൽ ഇറ്റാലിയൻ ക്ലബ് നാപ്പോളി ലോക റെക്കോർഡ് തുകക്ക് മറഡോണയെ സ്വന്തമാക്കി. 2 ഇറ്റാലിയൻ ലീഗ് കിരീടവും യുവേഫാ കോപ്പ ഇറ്റലി,സുപ്പർ കപ്പ് കിരീടങ്ങളും നേടി മറഡോണ തിളങ്ങി. 84 മുതൽ 91 വരെ നാപോളിയിൽ കളിച്ചു.188 മത്സരങ്ങൾ 81 ഗോൾ. ഇ കാലത്താണ് ലഹരിമരുന്നിലേക്ക് മറഡോണ വഴിതിരിഞ്ഞത്. മത്സരശേഷം പരിശോധനയിൽ കൊക്കൈന്‍ ഉപയോഗിച്ചെന്ന് കണ്ടെത്തി 15 മാസം വിലക്കും നേരിട്ടു.1992ല്‍ സെവിയ മറഡോണയെ വീണ്ടും സ്പെയിനില്‍ എത്തിച്ചു . പക്ഷേ നീണ്ടില്ല 93ൽ അര്ന്റീനയിലേക്കു മടങ്ങി ഓൾഡ് ബോയ്സ് ക്ലബ്ബിനായി കളിച്ചു. 95 മുതൽ 97 വരെ വീണ്ടും ബൊക്ക ജൂനിയർസിനായി കളിച്ചു. ഇതൊക്കെയാണ് മറഡോണയുടെ കളിയെക്കുറിച്ച് പറയാനുള്ളത്.
എന്നും ഒരുചോദ്യമുയരുന്നു. പെലെ, മറഡോണ ആരാണ് കേമന്‍. ഉത്തരം ബുദ്ധിമുട്ടാണ്. പെലെ സാങ്കേതിക പൂര്‍ണതയെത്തിയ കളിക്കാരനാണെങ്കില്‍ ഡീഗോ വൈകാരിക പൂര്‍ണത അഥവാ ഇമോഷണല്‍ പെര്‍ഫക്ടായ ഫുട്ബോളറാണ്. അതാണ് അദ്ദേഹത്തെ ഫുട്ബോള്‍ ദൈവമാക്കുന്നതും.
1986 ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഗാരിലിനേക്കര്‍ പറഞ്ഞതുപോലെ കൊടുങ്കാറ്റുകള്‍ മാത്രം നിറഞ്ഞ ജീവിതത്തില്‍ മറഡോണ ഇപ്പോഴാണ് ശരിക്കും ദൈവത്തിന്റെ കൈകളില്‍ എത്തിയിരിക്കുന്നത്.