കേബിള്‍ കാറും വാനനിരീക്ഷണ കേന്ദ്രവും; കൊച്ചിയിലെ യുഡിഎഫ് പ്രകടനപത്രിക

udf-manifesto
SHARE

കൊച്ചിക്കാര്‍ക്ക് കേബിള്‍ കാറും വാനനിരീക്ഷണ കേന്ദ്രവും വാഗ്ദാനം ചെയ്ത് യുഡിഎഫ് പ്രകടനപത്രിക. കൊച്ചിക്കായലില്‍ ക്വീന്‍ ഓഫ് അറേബ്യന്‍ സീ എന്ന പേരില്‍ ശില്‍പസമുച്ചയവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിനുമുള്ള പദ്ധതികളും പ്രകടനപത്രികയിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി പ്രകടനപത്രിക പ്രകാശനം ചെയ്തു.

കൊച്ചിക്കായലില്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ ക്വീന്‍ ഓഫ് അറേബ്യന്‍ സീ എന്ന ശില്‍പ സമുച്ചയം, ബോള്‍ഗാട്ടി പാലസില്‍ നിന്ന് രാജേന്ദ്രമൈതാനിയിലേക്ക് കായലിനു കുറുകെ കേബിള്‍ കാര്‍ സര്‍വീസ്, മറൈന്‍ ഡ്രൈവില്‍ രാജ്യാന്തര വാനനിരീക്ഷണകേന്ദ്രം, മംഗള വനത്തില്‍ മുതല പാര്‍ക്ക് ... ഇത്തവണ കൊച്ചി കോര്‍പറേഷനിലേക്കുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ചില വാഗ്ദാനങ്ങളാണിത്. ഭാവി കൊച്ചിയുടെ മാനിഫെസ്റ്റോ എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി പണി തീരാതെ കിടക്കുന്ന കോര്‍പറേഷന്‍ മന്ദിരം ഒറ്റവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മാലിന്യനിര്‍മാര്‍ജത്തിന് ആറുമാസത്തിനകം നൂതനസംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 

നഗരത്തിലെ മുഴുവന്‍ ജംഗ്ഷനുകളും പതുക്കി പണിയും, ശാസ്ത്രീയ പാര്‍ക്കിങ് സംവിധാനങ്ങള്‍ കൊണ്ട് വരും, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെ ഉള്‍ക്കൊണ്ടുള്ള ഭൂവിനിയോഗ പദ്ധതി നടപ്പാക്കും തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...