
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ആദ്യജയത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങി. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. 2–0ന് പിന്നില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്. 5–ാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ചയും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ ഗാരി ഹൂപ്പറുമാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. 51–ാം മിനിറ്റില്‍ ക്വസി അപ്പീയ ആദ്യഗോള്‍ മടക്കി. 90–ാം മിനിറ്റില്‍ ഇദ്രിസ സിലയാണ് ഹൈലാന്‍ഡേഴ്സിന്റെ തോല്‍വി ഒഴിവാക്കിയത്.