
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31വരെ ഡിജിസിഎ നീട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് നടപടി. വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. കാര്‍ഗോ സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.