
ആഞ്ഞടിച്ച് നിവാര്‍ ചുഴലിക്കാറ്റ്. തമിഴ്നാട് കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആദ്യമായി കരതൊട്ടത്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാള്‍ മരിച്ചു.
നിവാറിന്റെ പ്രഭാവത്തില്‍ ചെന്നൈയില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തിലെ ഏറ്റവും വലിയ തടാകമായ സെമ്പരമ്പാക്കം തടാകത്തില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ തടാകത്തിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. അടുത്ത രണ്ട് മണിക്കൂറില്‍ തീവ്രത കുറഞ്ഞ് നിവാര്‍ കൊടുങ്കാറ്റായി മാറും.