
കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടികളിൽ സ്പീക്കർക്ക് അതൃപ്തിയെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് സ്പീക്കറുടെ ഓഫീസ്. അവകാശ ലംഘന നോട്ടിസിൽ മന്ത്രിയുടെ അഭിപ്രായം ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഇത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും സ്പീക്കറുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു