
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് നിവാര്‍ ചെന്നൈയിലുമെത്തും. ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കും.
തമിഴ്നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചു. ചെമ്പരപാക്കം തടാകത്തിന്റെ ഏഴു ഷട്ടറുകള്‍ ഉയര്‍ത്തി. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ നാളെയും റദ്ദാക്കി. എറണാകുളം – കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും.