
ലിജോ ജോസ് െപല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇന്ത്യയില്‍ നിന്നുള്ള ഒാസ്കര്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുത്തു. 93മത് ഒാസ്കര്‍ പുരസ്ക്കാരത്തിന് രാജ്യാന്തര ഫീച്ചര്‍ ഫിലം വിഭാഗത്തിലാണ് എന്‍ട്രിയെന്ന് ഫിലിം ഫെഡറേഷന് ഒാഫ് ഇന്ത്യ അറിയിച്ചു. ഒാസ്കര്‍ എന്‍ട്രി കിട്ടുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കെട്ട്. മൃഗങ്ങളേക്കാള്‍ മോശമായ മനുഷ്യതൃഷ്ണകളും പരുക്കന്‍ വശങ്ങളും വിസ്മയകരമായ രീതിയില്‍ ചിത്രീകരിച്ച സിനിമയെന്ന് വിശേഷിപ്പിച്ചാണ് ജല്ലിക്കെട്ടിനെ ഒാസ്കര്‍ എന്‍ട്രിക്കായി തിരഞ്ഞെടുത്തത്. ശകുന്തളാ ദേവിയും ഗുന്ജന് സക്സേനയും ഗുലാബോ സിതാബോയും ഉള്‍പ്പെടെ 27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കെട്ടിന് ഒാസ്കര്‍ മല്‍സരത്തിലേയ്ക്ക് നറുക്ക് വീണത്. ടൊറന്റോ രാജ്യാന്തര ചിലച്ചിത്രോല്സവത്തില് പ്രദര്‍ശിപ്പിച്ച ജല്ലിക്കെട്ട് നിരവധി പുരസ്ക്കാരങ്ങളും നിരൂപക പ്രശംസയും പ്രക്ഷേകപ്രീതിയും നേടി.
എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ചിത്രം ഒരുക്കിയത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു ആണ് ഒാസ്കര്‍ എന്‍ട്രി കിട്ടിയ ആദ്യ മലയാള ചിത്രം. 1997ല്‍. 2011ല്‍ സലിം അഹമ്മദ് സലിം സംവിധാനം ചെയ്ത ആദാമിന്റെ മകന് അബു എന്ന ചിത്രത്തിനും ഒാസ്കര്‍ എന്‍ട്രി കിട്ടി. 2002 ല്‍ ലഗാനുശേഷം ഇന്ത്യയില്‍ നിന്നുള്ള എന്‍ട്രികള്‍ക്ക് ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. 2021 ഏപ്രില്‍ 25നാണ് 93മത് അക്കാദമി പുരസ്ക്കാരദാനച്ചടങ്ങ് നടക്കുക.
ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. ഗോവൻ ചലച്ചിത്ര മേളയിൽ രജതമയൂരം നേടിയതും ജെല്ലിക്കെട്ടാണ്. ഐഎഫ്എഫ്കെ 2019–ലും സിനിമ നേട്ടങ്ങൾ കരസ്ഥമാക്കി. ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന് അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.