പിണറായി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി‍; കെ.സുരേന്ദ്രന്‍

p-s
SHARE

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ. അത്ര വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നതെന്നും തലസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്ര സർക്കാർ സി എ ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണ് വെളിവാക്കുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഇത്രയും മതിയെന്നും ബി.ജെ.പി പ്രസിഡന്റ് പറഞ്ഞു. സി.എം. രവീന്ദ്രന് ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിലേക്ക് അന്വേഷണം എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സി.എ.ജിയെ രൂക്ഷമായി വിമര്‍ശിച്ച ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ധനമന്ത്രിയും ഇതേ ആരോപണം ആവര്‍‍ത്തിക്കുന്നുണ്ട്. നിയമസഭയില്‍ വയ്ക്കും മുന്‍പ് മുഖ്യമന്ത്രിയും ധനമന്ത്രിയും റിപ്പോര്‍ട്ട് കണ്ടതിനാലാണ് ഇങ്ങിനെ പറയുന്നതെന്നും എങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാനാകുമെന്നുമാണ് ബി.ജെ.പിയുടെ നിലപാട്. 

രാജ്യം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആക്ഷേപിച്ച സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അടുത്തതായി ചോദ്യം ചെയ്യാന്‍ പോകുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയേയാണെന്നും പ്രവചിച്ചു. ഇതോടെ മുഖ്യമന്ത്രിയും കുടുങ്ങുമെന്ന വേവലാതിയാണ് കേന്ദ്രവിരുദ്ധസമരത്തിന് കാരണമെന്നും അദ്ദേഹം ആക്ഷേപിച്ചു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...