
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യം നടന്നപ്പോള്‍ ശിവശങ്കര്‍ ഉന്നതപദവി വഹിച്ചിരുന്നതായി കോടതി. എന്നാല്‍ കസ്റ്റംസിനെ വിമര്‍ശിച്ചശേഷമാണ് കോടതി വിധിപറഞ്ഞത്. ശിവശങ്കറിന്റെ പദവികളോ പ്രതികളുമായുള്ള ബന്ധമോ വ്യക്തമാക്കിയില്ലെന്നും കോടതി. കള്ളക്കടത്തിന് ശിവശങ്കര്‍ എങ്ങനെ ഒത്താശ ചെയ്തെന്നും സൂചിപ്പിച്ചിട്ടില്ല. അതേസമയം, എന്തുകൊണ്ടാണ് സ്വപ്ന ശിവശങ്കറിനെതിരായ മൊഴി കസ്റ്റംസിനോട് പറഞ്ഞില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ചോദിച്ചു. കസ്റ്റംസ് കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തതയില്ല. കേസിൽ മറ്റെല്ലാ ഏജൻസികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 11ാം മണിക്കൂറിൽ ഇതിന് പ്രേരിപ്പിച്ച ഘടകമെന്തെന്നും കോടതി ചോദിച്ചു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടുനൽകുന്നതെന്നും കോടതി വ്യക്തമാക്കി. വിഡിയോ സ്റ്റോറി കാണാം.