ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ്; പിന്നാലെ സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍

cm-raveendran-2
SHARE

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിന് വെളളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡാനന്തര പരിശോധനകള്‍ക്കെന്ന് വിശദീകരണം. സി.എം.രവീന്ദ്രൻ കോവിഡ് മുക്തനായതിനെ തുടർന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതും ചോദ്യംചെയ്യലിൽ വിഷയമാകും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...