
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ള 1368 കേസുകളായിരിക്കും സിബിഐ അന്വേഷിക്കുക. കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. പോപ്പുലർ ഫിനാൻസ് കേസുകളുടെ അന്വേഷണത്തിനായി സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകും. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു, ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.