
തദ്ദേശഭരണ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയ പരിധി അവസാനിച്ചപ്പോള്‍ എഴുപത്തയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. 14 ജില്ലാ പഞ്ചായത്തുകളിലേക്ക് ആയിരത്തി മുന്നൂറ്റി പതിനേഴും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ആറായിരത്തി എണ്ണൂറ്റി എഴുപത്തേഴും ഗ്രാമപഞ്ചായത്തുകളിലേക്ക് അമ്പത്തി നാലായിരത്തി നാനൂറ്റി തൊണ്ണൂറ്റി നാലും സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റൊമ്പതും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ ഈ കണക്കുകള്‍ അന്തിമല്ലെന്നും കമ്മിഷന് അറിയിച്ചു. നാളെ മുതല്‍ പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം കൈവരും. ഡിസംബര്‍ 8, 10, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ്.