
പുതിയ ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍. രമേശ് ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണം തെളിയിക്കും. രമേശ് കേസ് കൊടുത്താല്‍ നിയമനടപടി നേരിടാന്‍ തയാറാണെന്നും രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിച്ചതെന്നും ബിജു രമേശ് അവകാശപ്പെട്ടു. ബാറുടമകളില്‍ നിന്ന് പണം വാങ്ങിയില്ല എന്ന് ചെന്നിത്തല ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.
ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാനാണ് കോഴ നല്‍കിയത്. ബാറുടമകള്‍ പിരിച്ചത് 10 കോടിയാണ്. രമേശിനും ബാബുവിനും ശിവകുമാറിനും ഒന്നേമുക്കാല്‍ കോടി രൂപ നേരിട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.