തൃപ്പൂണിത്തുറയിൽ ബിജെപിയെ വെട്ടിലാക്കി വിമത നീക്കം; പാര്‍ട്ടിക്കെതിരെ പടനീക്കം

Thripunithara-VR-Vijyakumar
SHARE

തൃപ്പൂണിത്തുറയിൽ മുതിർന്ന നേതാവ് ജനകീയകൂട്ടായ്മ രൂപീകരിച്ച് മൽസരത്തിനിറങ്ങിയതോടെ വെട്ടിലായി ബിജെപി. സിറ്റിങ് കൗൺസിലറും ബിജെപി മുൻ മണ്ഡലം പ്രസിഡന്റമായ വി.ആർ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് പാർട്ടിക്കെതിരെ പടനീക്കം. വിജയകുമാറിന് പുറമെ ഒരു സിറ്റിങ് കൗൺസിലറും ഒരു മുൻ കൗൺസിലറും വിമതനിരയിലുണ്ട്. 

തൃപ്പൂണിത്തുറ ബിജെപിയുടെ മുഖമായിരുന്ന  വി.ആർ.വിജയകുമാർ ഇത്തവണ  സ്വതന്ത്രസ്ഥാനാർഥിയായി മൽസരിക്കുന്നതിനോടുള്ള എതിർപ്പ് പാർട്ടിക്കുള്ളിൽ മാത്രമല്ല, വോട്ടർമാരിൽ പലരെയും തീരുമാനം ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്ഥാനമാനങ്ങളല്ല പാർട്ടിയാണ് വലുത്തെന്ന് തെളിയിക്കാനാണ് സ്വതന്ത്രനായി മൽസരിക്കുന്നതെന്നാണ് വിജയകുമാറിന്റെ അവകാശവാദം. 

49 ഡിവിഷനുകളിൽ 12 എണ്ണത്തിൽ വിജയിച്ച് ശക്തമായ മൽസരമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ച്ചവച്ചത്. ഇക്കുറി ഭരണം പിടിക്കാനിറങ്ങിയ ബിജെപിക്ക് പാർട്ടിയിലെ അനൈക്യം വൻ തിരിച്ചടിയായി. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ വിജയകുമാറടക്കം പത്ത് സ്ഥാനാർഥികൾ വീ ഫോർ തൃപ്പൂണിത്തുറയെന്ന ജനകീയ കൂട്ടായ്മയ്ക്കായി ജനവിധി തേടും. യുഡിഎഫ് പിന്തുണയോടെയാണ് മൽസരം. വിമത നീക്കം വോട്ട് ഭിന്നിപ്പിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ മുപ്പത്തിയെട്ടാം വാർഡിലാണ് വിജയകുമാർ മൽസരിക്കുന്നത്. നിലവിലെ കൗൺസിലർ രാധിക വർമയാണ് ബിജെപി സ്ഥാനാർഥി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...