മാധ്യമങ്ങളുടെ വായമൂടിക്കെട്ടുന്നു; ഇത് നടപ്പാക്കാന്‍ അനുവദിക്കില്ല: ഉമ്മൻ ചാണ്ടി

pinarayi-oommen-chandy-01
SHARE

പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും, ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയമായും നിയമപരമായും നേരിടും. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.  

ബിജെപി നേതാവ് എം.ടി.രമേശും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. നട്ടെല്ലില്ലാത്ത നിലപാടുകൾ പറയാൻ സി.പി.എമ്മുകാർക്ക് എല്ലില്ലാത്ത നാക്ക് മാത്രം മതിയെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഫെയ്സ്ബുക്കിലെ കുറിപ്പ്. ‘മാധ്യമ സ്വാതന്ത്ര്യനും ആവിഷ്ക്കാര സ്വാതന്ത്ര്യനും വേണ്ടി വാതോരാതെ ബഹളം വെക്കുന്ന സഖാക്കൾ പൊലീസ് ആക്ട് 118 എ പാസ്സാക്കിയതറിഞ്ഞില്ലെ,,? മാധ്യമ സ്വാതന്ത്ര്യന് വേണ്ടിയുള്ള നിങ്ങളുടെ നിലപാടുകൾ എന്ത് പ്രഹസനമാണ് സഖാക്കളെ ? എവിടെ കേരളത്തിലെ കവികളും സാഹിത്യകാരന്മാരും ബുദ്ധിജീവികളും എവിടെ,,? എല്ലാവരുടെയും നാക്കിറങ്ങി പോയോ ?.ഇടത് ജ്വരം ബാധിച്ച കേരളത്തിലെ മാധ്യമങ്ങളും ഈ നിയമത്തിനെതിരെ പ്രതികരിച്ച് കണ്ടില്ല.ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎമ്മാണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാൾ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നത്.’ അദ്ദേഹം എഴുതി.

പൊലീസ് നിയമഭേദഗതിയില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി. അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനോ എതിരാകില്ലെന്നാണ് വിശദീകരണം. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതി. സിപിഎം കേന്ദ്രനേതൃത്വവും ആശങ്കയറിച്ചതിന് പിന്നാലെയാണ് വിശദീകരണം.  

പുതിയ നിയമഭേദഗതി ഒരു വിധത്തിലും ദുരപയോഗിക്കെപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം കൊണ്ടുവരും. നിയമവ്യവസ്ഥക്കുള്ളില്‍ നിന്നുള്ള ശക്തമായ വിമർശനം നടത്താന്‍  ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും അതിനെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...