പട്ടയഭൂമിയിലെ നിയന്ത്രണം; ഭൂപതിവ് ചട്ടത്തില്‍ വീണ്ടും ഭേദഗതി എളുപ്പമല്ലെന്ന് നിയമോപദേശം

idukki-collector-munnar-covd
SHARE

സംസ്ഥാനത്തെ മുഴുവന്‍ പട്ടയഭൂമിയിലെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ തീരുമാനം നീളും.  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തുടര്‍നടപടികള്‍ ഉടന്‍സാധ്യമാകില്ല. അതോടൊപ്പം സുപ്രീം കോടതി വിധി മറികടക്കാന്‍ ഭൂപതിവ് ചട്ടത്തില്‍ വീണ്ടും ഭേദഗതി കൊണ്ടുവരിക എളുപ്പമല്ലെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ച പ്രാഥമിക നിയമോപദേശം. 

പട്ടയഭൂമിയില്‍ കൃഷിയും സ്വന്തം ആവശ്യത്തിനുള്ള വീടു നിര്‍മാണവുമല്ലാതെയുള്ള എന്ത് പ്രവര്‍ത്തനത്തിനും എന്‍.ഒ.സി ഇടുക്കിയില്‍മാത്രം നിര്‍ബന്ധമാക്കിയതാണ് സുപ്രീംകോടതി അസാധുവാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പട്ടയഭൂമിക്ക് ഈ നിയമം ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. ഇതില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഉടന്‍കഴിയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ബാധകമായതിനാല്‍ ഇതെക്കുറിച്ച് സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും പൊതുപ്രസ്താവനകള്‍ നടത്താനാവില്ല.

സുപ്രീം കോടതി വിധി മറികടക്കാന്‍ 1964 ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക എന്ന ത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പക്ഷെ എത് അത്രഎളുപ്പമല്ല എനന് പ്രാഥമിക നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഭൂപതിവ്ചട്ടം മാറ്റിയാല്‍ അത് ആയിരക്കണക്കിന് ഏക്കര്‍ഭൂമിയുടെ വിനിയോഗം സംബന്ധിച്ച നിയന്ത്രണം ഇല്ലാതെയാക്കും.  ഇതിന് നിയമസാധുത കിട്ടുക എളുപ്പമല്ല. പട്ടയഭൂമിയുടെ വില്‍പ്പന, ക്വാറികളുടെ പ്രവര്‍ത്തനം വന്‍കിട വാണിജ്യസാഥപനങ്ങളുടെ നിര്‍മാണം എന്നിവ കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെടാം. മാത്രമല്ല 2018 പ്രളയത്തിന് ശേഷം അപകടകരമായ സ്ഥലങ്ങളിലെ ഖനനവും നിയന്ത്രണമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണ നിയമം ഉപയോഗിച്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയുമാകാം. ഇക്കാര്യങ്ങള്‍കണക്കിലെടുത്തേ തീരുമാനം എടുക്കാനാവൂ എന്നതണ് റവന്യൂ വകുപ്പിന് ലഭിച്ച നിയമോപദേശം പറയുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...