ബിനീഷിനെതിരെ അന്വേഷണം നടക്കട്ടെ: 'അമ്മ'യുടെ തീരുമാനം ഉടൻ വേണ്ട: സുരേഷ് ഗോപി

bineesh-gopi
SHARE

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ താര സംഘടനയായ അമ്മ എടുത്തു ചാടി തീരുമാനം എടുക്കേണ്ട കാര്യമില്ലന്ന് സുരേഷ്‌ഗോപി, അന്വേഷണം നടക്കട്ടെ  കുറ്റവാളി ആരെന്ന് അന്വഷണത്തിലൂടെ കണ്ടെത്തും.

അതിന് ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് സംഘടന തീരുമാനിക്കും. എടുത്തു ചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമാവുകയും പിന്നീട് തിരുത്തുകയും  ചെയ്യേണ്ടി  വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ്‌ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...