മക്കരപറമ്പിൽ ലീഗ്-വെല്‍ഫെയര്‍ കൂട്ടിൽ കോൺഗ്രസിൽ തർക്കം: പ്രതിസന്ധി

congressmakkara-02
SHARE

മലപ്പുറം മക്കരപറമ്പിലെ മുസ്്ലീംലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടിനെതിരെ സമാനമനസ്ക്കരുമായി ചേര്‍ന്ന് പോരാടുമെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന് വിട്ടു നല്‍കിയ വാര്‍ഡുകളിലെല്ലാം മുസ്്ലീംലീഗ് വിമതസ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് തര്‍ക്കമാരംഭിച്ചത്.

 മക്കരപറമ്പ് പഞ്ചായത്തില്‍ മുസ്്ലീംലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നായി കോണ്‍ഗ്രസിനെ അവഗണിച്ചുവെന്നാണ് ആക്ഷേപം. വെല്‍ഫെയര്‍ പാര്‍ട്ടി കൂടി ഒപ്പമെത്തിയതോടെ കോണ്‍ഗ്രസിന് വിട്ടു നല്‍കിയ 4,9,13വാര്‍ഡുകളില്‍ മുസ്്ലീംലീഗ് വിമതസ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് യു.ഡി.എഫ് രണ്ടായത്.  

മുസ്്ലീംലീഗ് വാര്‍ഡ് കമ്മിറ്റികള്‍ പിരിച്ചു വിട്ട ശേഷം വിമതസ്ഥാനാര്‍ഥികളെ നിര്‍ത്തിയതുകൊണ്ട് പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് ലീഗ് നിലപാട്.  

തര്‍ക്കം പരിഹരിക്കണമെന്ന് യു.ഡി.എഫ് ജില്ല നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടും സമവായനീക്കം ഫലം കാണുന്നില്ല. പരിഹാരമില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടതുമുന്നണി ധാരണക്കും സാധ്യതയുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...